
കൊല്ലം: കാലവർഷം ശക്തമായതോടെ മഴക്കെടുതികളും വർദ്ധിച്ചു. നഗരത്തിൽ റെയിൽവേ സ്റ്റേഷന് സമീപം മരം റോഡിലേക്ക് കടപുഴകി എട്ട് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.
ഈ സമയം റോഡിലൂടെ വാഹനങ്ങളോ യാത്രക്കാരോ വരാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 9.50 ഓടെയായിരുന്നു അപകടം. വാഹന ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. ഫയർഫോഴ്സും പൊലീസുമെത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മഴ തുടരുന്നതിനാൽ തീരദേശ മേഖലകളിൽ കടലാക്രണം ശക്തമാണ്. കാക്കത്തോപ്പ്, ഇരവിപുരം, താന്നി എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് നിയന്ത്രണമുണ്ട്.
തൊഴിലാളികൾ പട്ടിണിയിൽ
ഒരാഴ്ചയായി തുടരുന്ന കടലാക്രമണത്തിൽ മത്സ്യത്തൊഴിലാളികളുടെ വരുമാനം മുടങ്ങി. ട്രോളിംഗ് നിയന്ത്രണം നിലനിൽക്കുന്നതിനിടെയാണ് കടലാക്രമണം ഇരുട്ടടിയായത്. പരമ്പരാഗത മേഖലയിൽ മത്സ്യലഭ്യത കുറഞ്ഞതും വരുമാനത്തെ ബാധിച്ചു. ഇതിനിടെ മണ്ണെണ്ണ വില കൂടി വർദ്ധിച്ചതോടെ ജീവിതം കൂടുതൽ ദുസഹമായി. മലയോര കാർഷിക മേഖലയിലും മഴ ജനജീവിതം കൂടുതൽ ദുസഹമാക്കി. ടാപ്പിംഗ് തൊഴിലാളികൾക്കും നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്കും ജോലിക്ക് പോകാൻ കഴിയാതെയായി.
പനിക്ക് ശമനമില്ല
1. മഴ കനത്തതോടെ പനി പടരുന്നതിലും നേരിയ വർദ്ധന
2. മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നു
3. വൈറൽ, ഡങ്കിപ്പനികൾ റിപ്പോർട്ട് ചെയ്തു
4. കൊതുക് നശീകരണത്തിന് ആരോഗ്യ വകുപ്പ്
കൊതുക് നശീകരണത്തിന് ഫോഗിംഗ്, സപ്രേയിംഗ്, ബോധവത്കരണം എന്നിവ ശക്തമാക്കി. കാടുകൾ വെട്ടിത്തെളിച്ച് പരിസര ശുചീകരണത്തിന് നിർദേശം നൽകി.
ഡി.എം.ഒ