sndp-
എസ്.എൻ.ഡി.പി യോഗം 806-ാം നമ്പർ ആദിച്ചനല്ലൂർ ശാഖയിലെ എം.ടി. സന്തോഷ്‌ - എസ്. ശുഭ ദമ്പതികൾക്ക് അനുവദിച്ച വീടിന്റെ കട്ടിളവയ്പ് ചടങ്ങിൽ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ കൈമാറുന്നു

കൊല്ലം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥ്യത്തിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയ ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ഭവനപദ്ധതി പ്രകാരം ചാത്തന്നൂർ യൂണിയൻ നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന്റെ കട്ടിളവയ്പ്പ് നടന്നു. 806-ാം നമ്പർ ആദിച്ചനല്ലൂർ ശാഖയിലെ എം.ടി. സന്തോഷ്‌ - എസ് ശുഭ ദമ്പതികൾക്കാണ് വീട് അനുവദിച്ചത്. ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ ദമ്പതികൾക്ക് കൈമാറി. യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ശാഖ പ്രസിഡന്റ്‌ പി. അനിലാൽ, സെക്രട്ടറി കെ. ശ്രീകുമാർ, യൂണിയൻ പ്രതിനിധി അരുൺ കുമാർ, ശാഖ മുൻ സെക്രട്ടറി സുഗതൻ എന്നിവർ പങ്കെടുത്തു.