കരുനാഗപ്പള്ളി : അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ടൗൺ ക്ലബ്ബിന് സമീപത്തു നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി രാജീവ്, സെക്രട്ടറി ബി സജീവൻ, വി.രാജൻപിള്ള, ടി.എൻ.വിജയകൃഷ്ണൻ, അനിത, റെജി ഫോട്ടോ പാർക്ക്, മുരളീധരൻപിള്ള, അലക്സ് ജോർജ്,വിജയൻ പിള്ള, സി.രഘുനാഥ്, പി.ടി.ഉണ്ണികൃഷ്ണൻ, സുഗതൻ, അനീഷ്, സിന്ധു, ഗോപാലകൃഷ്ണപിള്ള, മനോജ് മുരളി തുടങ്ങിയവർ നേതൃത്വം നൽകി.