snt
വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജിലെ 18-ാം ബാച്ചിന്റെ ദീപം തെളിയിക്കൽ ചടങ്ങ് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജിലെ 18-ാം ബി.എസ് സി നഴ്സിംഗ് ബാച്ചിന്റെ ദീപം തെളിയിക്കൽ ചടങ്ങ് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി. വിജയനും വൈസ് പ്രിൻസിപ്പൽ ബീന പി.സോമനും ചേർന്ന് ദീപം കൈമാറി. കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, ശങ്കേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേഷൻ കമ്മിറ്റി അംഗം അനിൽ മുത്തോടം എന്നിവർ സംസാരിച്ചു. പ്രൊഫ. എം. ജ്യോതി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രൊഫ. വി. വിജയൻ സ്വാഗതവും പ്രൊഫ. ബീന പി.സോമൻ നന്ദിയും പറഞ്ഞു.