കരുനാഗപ്പള്ളി: ക്ഷീര വികസ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.സി വിഭാഗത്തിലുള്ള ക്ഷീര കർഷകർ തിരുവനന്തപുരം മിൽക്കോ സൊസൈറ്റി സന്ദർശിച്ചു. ആത്മ 2022 ന്റെ ഭാഗമായി എസ്.സി.പി ട്രെയിനിംഗിന്റെ ഭാഗമായാണ് സന്ദർശനം . മിൽക്ക് പ്രോഡക്ട് യൂണിറ്റ്, പാൽ സംഭരണ വിതരണ യൂണിറ്റ്, ചില്ലിംഗ് പ്ലാന്റ്, പാക്കിംഗ് യൂണിറ്റ്, ചാണക പാക്കിംഗ് യൂണിറ്റ്, കിടാരി പാർക്ക്, ഡയറിഫാം എന്നിവിടങ്ങളിൽ സന്ദർശിച്ചു. കരുനാഗപ്പള്ളി ക്ഷീര വികസന യൂണിറ്റിലെ ഡി.എഫ്.ഐ മാരായ ഷാഗിദ, കലാരഞ്ജിനി, ആത്മയുടെ ഭാരവാഹികളായ വിജയ്, ജാസ്മിൻ, കർഷകരായ അനിൽകുമാർ, സുക്കാർണ, പ്രദീപ്കുമാർ തുടങ്ങിയവർ ഉൾപ്പെടെ 25 പേർ പങ്കെടുത്തു.