കൊല്ലം: ചെറുകിട ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സംസ്ഥാന യോഗം കൊല്ലത്ത് നടന്നു. യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷനായി.

ക്ഷേമനിധി അംശാദായം ഒടുക്കാൻ കഴിയാതെ പോയ ലോട്ടറി ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം നൽകണമെന്ന് യൂണിയൻ സംസ്ഥാന ജന. സെക്രട്ടറി ഫൈസൽ പള്ളിമുക്ക് അവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന ട്രഷറർ വി.അനിജ, ജോ. സെക്രട്ടറി ആർ.ജോളി, സംസ്ഥാന വൈസ് പ്രസിഡന്റ് നസീമുദ്ദീൻ എന്നിവർ സംസാരിച്ചു.