ഓയൂർ: ചെറുവക്കൽ കൂമ്പല്ലൂർക്കാവിന് സമീപം പ്രവർത്തിക്കുന്ന കട കുത്തിത്തുറന്ന് 2600 കിലോ റബർ ഷീറ്റ് കവർന്നു. ചെറുവക്കൽ വെള്ളാടിയിൽ വീട്ടിൽ വിഷ്ണുരാജിന്റെ വി.എസ് റബർ ട്രേഡേഴ്സ് ആണ് ബുധനാഴ്ച രാത്രി മോഷ്ടാക്കൾ കുത്തിത്തുറന്നത്. റബർഷീറ്റുകൾക്കൊപ്പം ബിൽ ബുക്കും പർച്ചേസ് ബുക്കും മോഷ്ടിച്ചതായി വിഷ്ണുരാജ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.