sn-
എസ്.എൻ വനിതാ കോളേജിൽ വനമഹോത്സവത്തിന്റെ ഭാഗമായി ചെങ്കുറിഞ്ഞി തൈകൾ നടുന്നതിന്റെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കുന്നു

കൊല്ലം: എസ്.എൻ വനിതാ കോളേജിലെ ബയോഡൈവേഴ്സിറ്റി ക്ലബ്ബും ബോട്ടണി വിഭാഗവും കൊല്ലം സാമൂഹിക വനവത്കരണ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന വനമഹോത്സവം 2022 നോട് അനുബന്ധിച്ച് സേവ് ചെങ്കുറിഞ്ഞി കാമ്പയിനിന്റെയും വനമഹോത്സവ വാരാചരണത്തിന്റെ സമാപന ദിനത്തിൽ ചെങ്കുറുഞ്ഞി തൈകൾ കോളേജ് കാമ്പസിൽ നട്ടു. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ആർ.സുനിൽ കുമാർ, ബോട്ടണി വിഭാഗം അസി.പ്രൊഫസറും ബയോഡൈവേഴ്സിറ്റി ക്ലബ് കോ ഓർഡിനേറ്ററുമായ പി.ജെ.അർച്ചന, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ ആർ.അജിത്ത് കുമാർ, സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഓഫീസർ ആർ.എസ്.മനോജ് എന്നിവർ നേതൃത്വം നൽകി.