photo
ആയൂർ ഗവ. ജവഹർ സ്കൂളിൽ എൻ.എസ്.എസ്. യൂണിററിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പിൽ സിവിൽ എക്സൈസ് ഇൻസ്പെക്ടർ മീരാ വിജയൻ ക്ലാസ്സെടുക്കുന്നു.

അഞ്ചൽ: ആയൂർ ഗവ. ജവഹർ എച്ച്.എസ്.എസിലെ എൻ.എസ്.എസ്.യൂണിറ്റിന്റെയും വിമുക്തി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. പി.ടി.എ പ്രസിഡന്റ് ബി.മുരളി അദ്ധ്യക്ഷനായി. അഞ്ചൽ സിവിൽ എക്സൈസ് ഇൻസ്പെക്ടർ മീരാ വിജയൻ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ കെ.പി. ജോയി , വിമുക്തി കോർഡിനേറ്റർ എസ്.പ്രിയ, പ്രോഗ്രാം ഓഫീസർ ആർ.എസ്.ഷീബ, അദ്ധ്യാപകരായ ജി.അമ്പിളി, കെ.സന്തോഷ് കുമാർ, ഗിരീഷ്, സോഫിയാബീവി, ആശാ അഭിലാഷ്, ഷിഹിൻ ഗോപാൽ, രമ്യ, എൻ.എസ്.എസ്. യൂണിറ്റ് ലീഡർ ജോഷ്ന ജോയി എന്നിവർ സംസാരിച്ചു.