അഞ്ചൽ: അസുരമംഗലത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് വീടുകളിൽ മോഷണം നടന്നു. അസുരമംഗലം മറ്റപ്പള്ളിൽ രാജുവിന്റെ മരുമകളുടെ കൊലുസുകളും വീട്ടിലെ മേശയിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും അപഹരിച്ചു. കൂടാതെ സമീപത്തെ ആശാഭവനിൽ ജോണിയുടെ ഭാര്യയുടെ കഴുത്തിൽ കിടന്ന മാലയുടെ ഒരു ഭാഗവും പൊട്ടിച്ചെടുത്തു. രണ്ട് മോഷണങ്ങളും ജനാലകൾ പൊളിച്ചാണ് നടത്തിയത്. ജോണിയുടെ ഭാര്യയുടെ മാലപൊട്ടിക്കുന്നതിനിടെ അവർ ഉണർന്ന് ബഹളം വച്ചതിനെ തുടർന്ന് മാലയുടെ ഒരു ഭാഗം കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. അഞ്ചൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോഷണം വർദ്ധിച്ചിരിക്കുകയാണ്