kinar
പൊതുജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന പൊതു കിണർ മാലിന്യം നിറച്ച് മൂടിയതിനെതിരെ ആക്ഷൻ കൗൺസിൽ നടത്തിയ ഉപവാസം കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുദീപ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ കിഴക്കനേല വാർഡിൽ വർഷങ്ങളായി പൊതുജനങ്ങൾ ഉപയോഗിച്ചിരുന്ന കുടിവെള്ളക്കിണർ സമീപവാസി മാലിന്യങ്ങൾ നിറച്ച് മൂടിയ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുദീപ പറഞ്ഞു. റോഡുവിള ജംഗ്ഷനിൽ കിണറിന് സമീപം പൊതു ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. റീന മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ റെജു ശിവദാസ്, പാരിപ്പള്ളി വിനോദ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന ഫസൽ, എസ്. വിജയൻ, മെഴ്സി, പി. പ്രതീഷ് കുമാർ, എ.ജി. ഉഷാകുമാരി, കവി ഓരനല്ലൂർ ബാബു, ആർ.ഡി. ലാൽ, സുചിത്ര, ആർട്ടിസ്റ്റ് പ്രഭുല്ലകുമാർ,ഡോ. എം.എസ്. നൗഫൽ, സുമേഷ്, ഷൈൻ, വിഷ്ണു എന്നിവർ സംസാരിച്ചു. ജവഹർ ഗ്രന്ഥശാല പ്രസിഡന്റ് പാരിപ്പള്ളി വിനോദ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തംഗം റീനാ മംഗലത്ത്, നാവായിക്കുളം ഗ്രാമപഞ്ചായത്തംഗം റീന ഫസലുദ്ദീൻ എന്നിവർ ഉപവസിച്ചു.