photo-
ശൂരനാട് വടക്ക് ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ നിർവഹിക്കുന്നു

പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ , ആനയടി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, ഇക്കോ ഷോപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശൂരനാട് വടക്ക് ഞാറ്റുവേല ചന്തയുടെ പ്രവർത്തനം ആരംഭിച്ചു. കണ്ണമം ഇക്കോ ഷോപ്പ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.സുന്ദരേശൻ, സഹകരണസംഘം പ്രസിഡന്റ് എൻ. കേശവചന്ദ്രൻ, കൃഷി ഓഫീസർ ആക്സൺ, ഉദയഭാനു, ഡി.ആർ.ജി. ചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.