photo-
പടി. കല്ലട ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: പടി. കല്ലട ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും വെസ്റ്റ് കല്ലട സ്കൂളിലെ പ്രഥമദ്ധ്യാപകൻ സണ്ണിയെയും അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ അദ്ധ്യക്ഷനായി. എസ്. എസ്.എൽ.സിക്ക് ശേഷം ഇനി എന്ത് എന്ന വിഷയത്തിൽ കേരള സർവകലാശാല യു.ഐ.ടി പ്രിൻസിപ്പൽ ഡോ. എ. മോഹൻകുമാർ ക്ലാസ് നയിച്ചു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുധീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികകുമാരി, പഞ്ചായത്ത് അംഗങ്ങളായ ടി. ശിവരാജൻ, ഷീലാകുമാരി, ഓമനക്കുട്ടൻ പിള്ള, രജീല, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോ. ജോയ്, സണ്ണി,പഞ്ചായത്ത്‌ അസി .സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.