man

കൊല്ലം: മൺറോത്തുരുത്തിനായി നടപ്പാക്കുന്ന സമഗ്ര പദ്ധതിയിലേക്ക് ടൂറിസം വകുപ്പിന്റെ കരട് ആക്ഷൻ പ്ലാൻ തയ്യാറായി. സഞ്ചാരികളെ അകർഷിക്കാൻ സജ്ജമാക്കേണ്ട വിവിധ ഘടകങ്ങളും അതിന് ഉണ്ടാകേണ്ട ഇടപെടലുകളുമാണ് ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത് സ്ഥലം ലഭ്യമാക്കണം. ഡി.പി.ആറും പഞ്ചായത്തിന് തയ്യാറാക്കാം. ബോട്ടുകൾക്കും വള്ളങ്ങൾക്കും രജിസ്ട്രേഷനും ഏകീകൃത നിരക്കും നിശ്ചയിക്കും. കൂടാതെ ടൂറിസം വകുപ്പിന്റെ വൈബ്സൈറ്റ് വഴി തുരുത്തിന് കൂടുതൽ പ്രചരണം ലഭിക്കാൻ ഭക്ഷ്യമേളയും സംഘടിപ്പിക്കും.

കനാൽ/കായൽ ക്രൂയിസ് ടൂറിസം സർക്യൂട്ട്

1. കാരൂത്രക്കടവ് മുതൽ എസ് വളവ് വരെ

2. തുമ്പ് മുഖം മുതൽ കാരൂത്രക്കടവ് വരെ

3. കൊന്നയിൽക്കടവ് / കാരൂത്രക്കടവ് - കിടപ്രം സൗത്ത് - പെരിങ്ങാലം

4. ടെലിഫോൺ എക്സ്ചേഞ്ച് / വാച്ചർ കലുങ്ക്- ഡച്ച് പള്ളി- പൂപാണി

കനാൽ സൈഡ് വാക്ക്

1. കാരൂത്രക്കടവ് മുതൽ എസ് വളവ് വരെ

2. കാരൂത്രക്കടവ്- വള്ളിത്തുറ അമ്പലം- കൊന്നയിൽ കടവ്- പെരിങ്ങാലം

3. പെരിങ്ങാലത്തിന് ചുറ്റും ഉള്ളിലും

4. കാരൂത്രക്കടവ്- പുളിമൂട്ടിൽ കടവ്- പെരിങ്ങാലം- ഇടിയക്കടവ്- തുമ്പ്മുഖ്, കാരൂത്രക്കടവ്

കണ്ടൽ സർക്യൂട്ട്

കനാൽ സർക്യൂട്ടിലൂടെയും വാക്ക് വേയിലൂടെയും കടന്നുപോകുന്നവർക്ക് മികച്ച അനുഭവം സമ്മാനിക്കാൻ കാഴ്ചകളും വിനോദ ക്രമീകരണങ്ങളും.

കാഴ്ചാനുഭവങ്ങൾ
 ചെമ്മീൻകെട്ട് സന്ദർശനം  കയറുപിരിക്കൽ  തെങ്ങ്കയറ്റം  മീൻപിടുത്തം  കള്ള് ഷാപ്പ് സന്ദർശനം

സൗകര്യങ്ങൾ

 ടോയ്‌ലെറ്റുകൾ  റസ്റ്റോറന്റുകൾ  ഫ്ലോട്ടിംഗ് ബോട്ട് ജെട്ടികൾ  പേഴുംതുരുത്ത്, പട്ടംതുരുത്ത്, ഇടിയക്കടവ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രവേശനകവാടം  വഴികാട്ടാൻ സൂചനാ ബോർഡുകൾ