പരവൂർ: ബീഹാർ പി.എസ്.സി വഴി നിയമനം കിട്ടിയ 24 ബ്ലോക്ക് പഞ്ചായത്ത് ഓഫീസർമാർ വിവിധ പദ്ധതികളെ കുറിച്ച് പഠിക്കാൻ പൂതക്കുളം ഗ്രാമപഞ്ചായത്തിലെത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെ എത്തിയ ഉദ്യോഗസ്ഥരെ പഞ്ചായത്ത് പ്രസിഡന്റ് എസ്‌. അമ്മിണിയമ്മ സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി.ജയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡി.സുരേഷ് കുമാർ, ലൈല ജോയി, ജീജ സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ കെ. പ്രകാശ്, ഷൈജു ബാലചന്ദ്രൻ, സീന, അൻസാരി ഫസിൽ, കില ഫാക്കൽറ്റി അമൃത്‌രാജ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷൈനി വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.