pluys

കൊല്ലം: ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 22. ഓൺലൈനായി അപേക്ഷ പൂരിപ്പിച്ചശേഷം അപേക്ഷ ഡൗൺലോഡ് ചെയ്ത് അനുബന്ധ രേഖകൾ, 110 രൂപ രജിസ്‌ട്രേഷൻ ഫീസ് (എസ്.സി - എസ്.ടി വിദ്യാർത്ഥികൾക്ക് 55 രൂപ) എന്നിവ സഹിതം 25ന് വൈകിട്ട് 3ന് മുമ്പ് സ്‌കൂളുകളിൽ നൽകണം. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ വിഭാഗത്തിൽ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിലും അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ihrd.ac.in, ഇ-മെയിൽ ihrd.itd@gmail.com. ഫോൺ: 0471 2322985, 0471 2322501.