
കൊല്ലം: ജില്ലയിലെ അംഗപരിമിതർക്കുള്ള യു.ഡി.ഐ.ഡി കാർഡ് വിതരണം ചെയ്യുന്നതിന് വെബ്‌സൈറ്റിൽ വിവരങ്ങൾ പരിശോധിക്കുന്ന പ്രവൃത്തികൾക്ക് ഡോക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ രണ്ടുമാസത്തേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ 13ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ജില്ലാ ടി.ബി സെന്ററിൽ. ഡോക്ടർ യോഗ്യത: എം.ബി.ബി.എസ്, ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽസ് രജിസ്‌ട്രേഷൻ, ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ മറ്റ് കമ്പ്യൂട്ടർ കോഴ്‌സുകളിലുള്ള സർട്ടിഫിക്കറ്റ്. ഡേറ്റ എൻട്രി ഓപ്പറേറ്റർ: അഞ്ച് ഒഴിവ്, യോഗ്യത: ഡാറ്റ എൻട്രി സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, മറ്റ് കമ്പ്യൂട്ടർ പരിജ്ഞാന കോഴ്‌സ്. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.