കൊല്ലം: മംഗളോദയം ഗ്രന്ഥശാലയിലെ ബാലവേദി പുസ്തകങ്ങൾ മാമ്പുഴ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പാരായണത്തിന് നൽകുന്ന ഗ്രന്ഥാലയം വിദ്യാലയത്തിലേക്ക് പരിപാടിയുടെ തുടർ പ്രവർത്തനങ്ങൾ ആരംഭി​ച്ചു. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. മാമ്പുഴ എൽ.പി.എസ് പ്രധാന അദ്ധ്യാപിക ജി. ഷജി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് രാജപ്പൻ കേരളപുരം, അദ്ധ്യാപകരായ വി.ടി​. മനു നാഥ്, പി​.എസ്. ലിനേശ് എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശാല സെക്രട്ടറി എൻ. പ്രഭാകരൻ പിള്ള സ്വാഗതവും അദ്ധ്യാപകൻ നാദിർഷ നന്ദിയും പറഞ്ഞു.