പരവൂർ: നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒല്ലാൽ ജംഗ്ഷനിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവൂർ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ഉണ്ണിത്താൻ, തെക്കുംഭാഗം ഹാഷിം, സുനിൽകുമാർ, വിജയ് സി.മോഹൻദാസ്, അഡ്വ.അജിത്ത്, ശിവപ്രകാശ്, ലതാ മോഹൻദാസ്, ദീപക് ലക്ഷ്മി, സുലോചന, ഇന്ദുലേഖ, സിന്ധു തുടങ്ങിയവർ സംസാരിച്ചു.