congrass-

ഇരവിപുരം: സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് വടക്കേവിള, മണക്കാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. അയത്തിൽ ബൈപാസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡി.സി.സി.ജനറൽ സെക്രട്ടറി അൻസർ അസീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രാജീവ് പാലത്തറ, ശിവരാജൻ വടക്കേവിള, യു.ഡി.എഫ് മണ്ഡലം കൺവീനർമാരായ പി.വി.അശോക് കുമാർ, രാജേന്ദ്രൻ പിള്ള, മുൻ കൗൺസിലർ അൻവറുദ്ദീൻ ചാണിക്കൽ, കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിനോയ് ഷാനൂർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാ സലിം, ബ്ലോക്ക് വൈസ് പ്രസിഡന്റ് നാസിം അയത്തിൽ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി സലാഹുദീൻ, സുൽഫിക്കർ കാവഴികം, സുനിൽ, അബ്ദുൽ ജലീൽ, ഷിഹാബുദ്ദീൻ, മുരളി, ശശിധരൻ, വിജയൻ എന്നിവർ നേതൃത്വം നൽകി.