കൊട്ടിയം: ജി​ല്ലയി​ലെ കലാകാരൻമാരുടെ കൂട്ടായ്മയായ കൊട്ടിയം വൈസ്മെൻ ക്ലബ്ബി​ന്റെയും കൊട്ടിയം വൈസ് മെൻസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പുതിയ മൂന്ന് ക്ലബ്ബുകളിൽ രണ്ടെണ്ണത്തി​ന്റെയും ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം വൈസ് മെൻ മുൻ ഇന്റർനാഷണൽ പ്രസിഡന്റ് വി.എസ്. ബഷീർ നിർവഹിച്ചു.

കൊട്ടിയം ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം റീജിയണൽ ഡയറക്ടർ കെ.എൻ.അയ്യപ്പൻ നിർവ്വഹിച്ചു. വെസ്റ്റ് ക്ലബ്ബിലെ സ്ഥാനാരോഹണം അഡ്വ.എൻ. സതീഷ് കുമാറും ഇൻഡക്ഷൻ അഡ്വ.എ.ഷാനവാസ് ഖാനും നിർവഹിച്ചു. പ്രൊഫഷണൽ യൂത്തിന്റെ സ്ഥാനാരോഹണം അഡ്വ.എൻ.ആർ. റോയിയും, ഇൻഡക്ഷൻ ഡോ.എ.കെ.ശ്രീഹരിയും നിർവഹിച്ചു. കൊട്ടിയം ക്ലബ്ബിന്റെ പ്രസിഡന്റായി ഷിബുമനോഹറും സെക്രട്ടറിയായി എസ്. രാജേഷും ട്രഷററായി രാധാകൃഷ്ണനും ചുമതലയേറ്റു. വെസ്റ്റ് ക്ലബ്ബിന്റെ പ്രസിഡന്റായി സി​.എസ്. അനിൽകുമാറും സെക്രട്ടറിയായി സജീർ കെ.സൂപ്പിയും ട്രഷററായി തബിൽ സെബാസ്റ്റ്യനും പ്രൊഫഷണൽ യൂത്തിന്റെ പ്രസിഡന്റായി അഡ്വ. ജെ.ആർ.നിധിനും സെക്രട്ടറിയായി അഡ്വ.ലിജിൻ ഫെലിക്സും ട്രഷററായി അഡ്വ. എ.ബി​.അനന്തുവും ചുമതലയേറ്റു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് കെ.ബി.ഷഹാൽ സ്വാഗതവും സെക്രട്ടറി എസ്. രാജേഷ് നന്ദിയും പറഞ്ഞു. ഡിസ്ട്രിക്ട് ഗവർണർ കെ.നന്ദകുമാർ, മുൻ എൽ.ആർ.ഡി കെ.ജോൺ, മുൻ ഗവർണർ പ്രസന്നകുമാർ എന്നിവർ സംസാരി​ച്ചു.
കിടപ്പുരോഗികൾക്കുള്ള സാമ്പത്തിക സഹായം ക്ലബ് സെക്രട്ടറി എസ്. രാജേഷ് വിതരണം ചെയ്തു.