congrass-

കൊല്ലം: ഭരണഘടനാ ലംഘനം കാട്ടിയ സജി ചെറിയാൻ എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലങ്ങൾ തോറും നടത്തിയ ഭരണഘടന സംരക്ഷണ പ്രതിജ്ഞയുടെ ജില്ലാതല ഉദ്ഘാടനം അമ്മൻനടയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, വിപിനചന്ദ്രൻ, എം.എം. സൻജീവ് കുമാർ, കൗൺസിലർ ശ്രീദേവിയമ്മ, പട്ടത്താനം ഗോപാലകൃഷ്ണൻ, എ.എസ്. നോൾഡ്, കൗൺസിലർ കുരുവിള ജോസഫ്, ശിവരാജൻ വടക്കേവിള, പാലത്തറ രാജീവ് എന്നിവർ സംസാരിച്ചു.