photo
യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ശാഖാ ഭാരവാഹികളുടെ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ സംസാരിക്കുന്നു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സമീപം

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവ ജയന്തിയും മഹാസമാധിയും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കാൻ ശാഖാ ഭാരവാഹികളുടെയും യൂണിയൻ കമ്മിറ്റി അംഗങ്ങളുടെയും സംയുക്തയോഗം തീരുമാനിച്ചു. ജയന്തി ദിനത്തിൽ എല്ലാ ശ്രീനാരായണീയ ഭവനങ്ങളിലും പീതപതാക ഉയർത്താനും യൂണിയനും ശാഖകളും കേന്ദ്രീകരിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. യൂണിയന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ കോളേജിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പ് ആരംഭിക്കുന്നതിന് യോഗം അംഗീകാരം നൽകി. യൂണിയൻ പരിധിയിലെ ശാഖകളിൽ വിവാഹ,​ മരണാനന്തര ചടങ്ങുകൾ ഏകോപിപ്പിക്കാനും ഓച്ചിറ ശ്രീനാരായണ മഠത്തിൽ കൊവിഡിനെ തുടർന്ന് നിർത്തിവച്ച ശ്രീനാരായണ ധർമ്മ പ്രബോധന ക്ലാസ്സ് പുനരാരംഭിക്കാനും ശാഖാ ഭാരവാഹികളുടെ യോഗം യൂണിയന് നിർദ്ദേശം നൽകി.

യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ രാജൻ കാരമൂട്ടിൽ, അനിൽ ബാലകൃഷ്ണൻ, കെ.ബി.ശ്രീകുമാർ, വി.എം.വിനോദ്, ക്ലാപ്പന ഷിബു, ടി.ഡി.ശരത്ചന്ദ്രൻ, വനിതാ സംഘം നേതാക്കളായ അംബിക, മധുകുമാരി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സിബു നീലികുളം എന്നിവർ സംസാരിച്ചു.