track-

കൊല്ലം: ട്രാക്കിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക്‌ പ്രഥമ ശുശ്രൂഷ പരിശീലനവും റോഡ് സുരക്ഷാ ബോധവത്കരണവും ട്രാക്ക് ട്രെയിനിംഗ് ഹാളിൽ നടന്നു. ആർ.ടി.ഒ ഡി. മഹേഷ് ഉദ്ഘാടനം ചെയ്തു. കൊല്ലം ഡി.ടി.ഒ ബൈജു അദ്ധ്യക്ഷത വഹിച്ചു. ട്രാക്ക് പ്രസിഡന്റും ജോയിന്റ് ആർ.ടി.ഒയുമായ ആർ. ശരത്ചന്ദ്രൻ, സെക്രട്ടറി എം. ആതുരദാസ് എന്നിവർ ക്ലാസ് നയിച്ചു. എ.ടി.ഒ ബി. അജിത്കുമാർ, എ. ജോയിമോൻ, ഇൻസ്‌പെക്ടർ കെ.ജി. രാജേഷ് കുമാർ, ട്രാക്ക് ജോയിന്റ് സെക്രട്ടറി എ.നൗഷാദ്, ലീഗൽ അഡ്വൈസർ സന്തോഷ്‌ എന്നിവർ സംസാരിച്ചു.