കൊല്ലം: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ തഴുത്തല 652-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ 15 കുട്ടികൾക്ക് കാഷ് അവാർഡും ആദരവും നൽകി. ശാഖയിലെ ഇരുന്നൂറിൽപ്പരം കുട്ടികൾക്കു സൗജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയ് ബി.ആനന്ദ്, വനിതാ സംഘം പ്രസിഡന്റ് രാജമല്ലി രാജൻ, സെക്രട്ടറി ഗീത അനിരുദ്ധൻ, വൈസ് പ്രസിഡന്റ് ലതിക ഗോപാലകൃഷ്ണൻ, അജു, ഷാജി എന്നിവർ പങ്കെടുത്തു.