കൊല്ലം: ഡിവൈ.എസ്.പിമാരുടെയും എ.സി.പിമാരുടെയും സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങി. കോട്ടയം ഡിവൈ.എസ്.പി ജി.സന്തോഷ് കുമാർ കൊല്ലം അഡീഷണൽ എസ്.പിയായെത്തും.

കോട്ടയം, പത്തനംതിട്ട നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ.പ്രദീപ്കുമാറിനെ ക്രൈംബ്രാഞ്ചിലെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എക്ണോമിക് ഒഫൻസ് വിംഗ് ഡിവൈ.എസ്.പിയായി മാറ്റി നിയമിച്ചു. കൊല്ലം എ.സി.പി ജി.ഡി.വിജയകുമാറിന് കൊട്ടാരക്കര ഡിവൈ.എസ്.പിയായാണ് മാറ്റം. കൊച്ചി സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ.അഭിലാഷ് കൊല്ലം എ.സി.പിയായെത്തും. നിലവിലെ കൊട്ടാരക്കര ഡിവൈ.എസ്.പി ആർ.സുരേഷിനെ കാട്ടാക്കട സബ് ഡിവിഷനിലേക്ക് സ്ഥലം മാറ്റി. കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.എം.ജോസ് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായെത്തും.