
കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിൽ പാർട്ട് ടൈം ഡിപ്ലോമ കോഴ്സുകളിൽ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം 13ന് കൊല്ലം എസ്.എൻ ട്രസ്റ്റ് ഓഫീസിൽ നടക്കും.
മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ എൻജിനിയറിംഗ്, ഫിസിക്സ്, മാത്തമാറ്റിക്സ് , ഇംഗ്ലീഷ്, കെമിസ്ട്രി ഗസ്റ്റ് ലക്ചറർ തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 9.30നും ഡെമോൺസ്‌ട്രേറ്റർ ഇൻ സിവിൽ എൻജിനിയറിംഗ്, ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ എൻജിനിയറിംഗ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ സിവിൽ എൻജിനിയറിംഗ്, ട്രേഡ്സ്മാൻ ഇൻ ഇലക്ട്രിക്കൽ (ഗസ്റ്റ്) തസ്തികകളിൽ അഭിമുഖം രാവിലെ 11നും നടക്കും.