
പത്തനാപുരം: മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ച് കയറി ഹെലി കാമറ ഉപയോഗിച്ച് കാട്ടാനയെ ചിത്രീകരിക്കുകയും പ്രകോപിപ്പിച്ച് വീഡിയോ എടുക്കുകയും ചെയ്തതിന് വനിതാ യു ട്യൂബർക്കും കൂട്ടാളികൾക്കുമെതിരെ കേസെടുത്തു. വിഡിയോ പകർത്തിയതിനും യു ട്യൂബിൽ അപ്പ്ലോഡ് ചെയ്തതിനുമാണ് കേസ്. കിളിമാനൂർ സ്വദേശിനിയായ വ്ളോഗർ അമല അനുവിനും സംഘത്തിനും എതിരെയാണ് കേസ്. പുനലൂർ ഡി.എഫ്.ഒ ഷാനവാസിന്റെ നിർദേശപ്രകാരം പത്തനാപുരം റേഞ്ച് ഓഫീസർ ദിലീപിന്റെ മേൽനോട്ടത്തിൽ അമ്പനാർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.അജയ് കുമാറാണ് കേസെടുത്തത്.