ചവറ: എസ്.എൻ.ഡി.പി യോഗം ചവറ യൂണിയനിലെ ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ വനിതാസംഘം, യൂത്ത്മൂവ്മെന്റ്, എംപ്ലോയീസ് ഫോറം എന്നീ ഭാരവാഹികളുടെ സംയുക്ത യോഗം ഇന്ന് വൈകിട്ട് 3 ന് യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയന്റെ അദ്ധ്യക്ഷതയിൽ നടക്കും. മംഗല്യസഹായ സ്ഥാപനമായ ഗുരുദേവ മാട്രിമോണിയൽ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. യോഗം ഡയറക്ട് ബോർഡ് അംഗം കെ.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് സ്വാഗതം പറയും. രജിസ്ട്രേഷൻ സമാഹരണ ഉദ്ഘാടനം യൂണിയൻ കൗൺസിലർ എം.പി. കുമാർ നിർവഹിക്കും. യൂണിയൻ കൗൺസിലർന്മാരായ മുരളീധരൻ, കാർത്തികേയൻ, രഘു , ഓമനക്കുട്ടൻ,ശോഭകുമാർ, മോഹനൻ നിഖിലം, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റോസ് അനന്ദ്, സെക്രട്ടറി ബിനു പള്ളിക്കോടി, വനിതാസംഘം പ്രസിഡന്റ് അംബികാ രാജേന്ദ്രൻ, സെക്രട്ടറി അപ്സരാ സുരേഷ്, സൈബർ സേന കൺവീനർ സിബുലാൽ എന്നിവർ സംസാരിക്കും. യൂണിയൻ കൗൺസിലർ ഗണേഷ്റാവു നന്ദി പറയും. എല്ലാ ശാഖാ ഭാരവാഹികളും ഉച്ചയ്ക്ക് 2 ന് മുമ്പ് യൂണിയൻ ഓഫീസിൽ എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് അഭ്യർത്ഥിച്ചു.