കൊല്ലം: കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് കൊല്ലം വി. സജികുമാറിനെ ശിഷ്യരുടെ നേതൃത്വത്തിൽ ആദരിക്കുന്നു. നാളെ ഉച്ചയ്ക്ക് 2 ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുന്ന ചടങ്ങ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യും. എം.മുകേഷ് എം.എൽ.എ വിശിഷ്ടാതിഥിയാകും ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ പുരസ്‌കാര സമർപ്പണം നിർവഹിക്കും. ഉമയനല്ലൂർ ജയൻ ജി.സൗപർണിക അദ്ധ്യക്ഷത വഹിക്കും. വി.ടി.മുരളി, അഡ്വ.കെ.പി.സജി നാഥ്‌, വൈക്കം വേണുഗോപാൽ, ടി.ലതിക, കുരുമ്പോലിൽ ടി.കെ.ശ്രീകുമാർ, മുളങ്കാടകം കെ.ആർ.ഭാസി, അമ്പലപ്പുഴ പ്രദീപ്, കൊല്ലം വിഷ്ണു , മുളങ്കാടകം എസ്.സൂരജ് എന്നിവർ സംസാരിക്കും. ആനയടി പ്രസദ് വ്യക്തിവിവരണം നടത്തും. കടമ്മനിട്ട മനു വി.സുദേവ് സ്വാഗതവും ജി.അരവിന്ദക്ഷൻ പിള്ള നന്ദിയും പറയും . 3.30 മുതൽ സദ്ഗുരുദാസമൃതം, 4.30 മുതൽ സംഗീത വിദ്വത് സദസ്.