ചാത്തന്നൂർ: ദേശീയപാത 66 ന്റെ വികസനത്തിനായി ചാത്തന്നൂർ ടൗണിലും പരിസരപ്രദേശങ്ങളിലും പൊളിച്ച കെട്ടിടങ്ങളുടെ ബാക്കിഭാഗം പുനർനിർമ്മി​ക്കുന്നതിന് മുമ്പായി ഉടമകൾ പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങണമെന്ന് സെക്രട്ടറി​ അറി​യി​ച്ചു. അനുമതി വാങ്ങാതെ നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ നിയമ ലംഘനം കണ്ടെത്തിയാൽ സ്വന്തം ഉത്തരവാദിത്വത്തിൽ പൊളിച്ചുനീക്കണം. ഇപ്രകാരം പൊളിച്ചു നീക്കുമ്പോൾ മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സെക്രട്ടറി അറിയിച്ചു.