chavar-prathinja
ചവറ തെക്കുംഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ

ചവറ: ഇന്ത്യൻ ഭരണഘടനയുടെ പ്രതിബദ്ധത ഉയർത്തിപ്പിടിച്ചും ഭരണ ഘടനയെ അവഹേളിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും ചവറ തെക്കുംഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ആർ.സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻപിള്ള , സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. എൽ ജസ്റ്റസ്, കോൺഗ്രസ് പന്മന ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എസ്.സോമരാജൻ, രാംകുമാർ , മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് അമ്പലപ്പുറം, ഗണേശ് കുമാർ,യേശുദാസ്, ആൻ ഡ്രൂസ്, സുരേഷ് കലതിവിള, സുരേഷ്, ജോയി മാടത്തിൽ, ഹിതേഷ് പഞ്ചായത്തംഗങ്ങളായ മീനാകുമാരി, ബേബി മഞ്ജു എന്നിവർ നേതൃത്വം നൽകി.