photo
ഭരണ ഘടന സംരക്ഷണ പ്രതിജ്ഞാ കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി. രവി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാസംരക്ഷണ പ്രതിജ്ഞ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി ഉദ്ഘാടനം ചെയ്തു. ആർ.രാജശേഖരൻ,​ ബിന്ദു ജയൻ,​ മുഹമ്മദ് ഹുസൈൻ,​ ഗോവിനാഥപ്പണിക്കർ, സന്തോഷ് ബാബു, ബിനോയി കരിമ്പാലി, ഹാരീസ് മാരിയത്ത് ,നദീറ, കുന്നേൽ രാജേന്ദ്രൻ, സബീർ, സിംലാൽ, സി.പി.പ്രിൻസ്,കെ.എസ്. റോയി, അനിൽ കാരമൂട്ടിൽ, വരുൺ ആലപ്പാട്, രാധാമണി, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു