കൊല്ലം: മയ്യനാട് എൽ.ആർ.സിയിൽ വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനവും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ ഐ.വി. ദാസിന്റെ അനുസ്മരണവും സംഘടിപ്പിച്ചു.
സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണസമിതിയംഗം അമ്പിളി ഉദ്ഘാടനം ചെയ്തു. എൽ.ആർ.സി ഭരണസമിതിയംഗം എം.കെ. ദിലീപ് കുമാർ ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജി ബാബു അദ്ധ്യക്ഷത വഹിച്ചു. വായപക്ഷാചരണത്തിന്റെ ഭാഗമായി കാക്കോട്ടുമൂല ഗവ. യു.പി സ്കൂൾ, ഗവ. ന്യൂ എൽ.പി സ്കൂൾ ഇരവിപുരം എന്നിവിടങ്ങളിലെ കുട്ടികൾക്കായി നടത്തിയ വായനക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എൽ.ആർ.സി സെക്രട്ടറി എസ്. സുബിൻ, വൈസ് പ്രസിഡന്റ് രാജു കരുണാകരൻ, ജോയിന്റ് സെക്രട്ടറി വി. സിന്ധു, ഇരവിപുരം ഗവ. ന്യൂ എൽ.പി സ്കൂളിലെ പ്രഥമാദ്ധ്യാപകൻ മുഹമ്മദ് സൂഫി എന്നിവർ സംസാരിച്ചു.