കൊട്ടാരക്കര: പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ 21 പേർ ചേർന്നെഴുതിയ നോവലിന്റെ ഇംഗ്ളീഷ് പതിപ്പ് നോവലിസ്റ്റ് ബെന്യാമിൻ പ്രകാശനം ചെയ്തു. 'മഹാത്മ ലൈബ്രറി, കക്കാക്കുന്ന് പി.ഒ' എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയത്. വായനശാല പ്രസിഡന്റ് പെരുംകുളം രാജീവ് അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ.വി.വിജേഷ്, ആർ.രാജൻ ബോധി, അനിൽകുമാർ പവിത്രേശ്വരം, ഡോ.പി.എൻ.ഗംഗാധരൻ നായർ, അഖില മോഹൻ, കെ.രാമചന്ദ്രൻപിള്ള, സുദർശനൻ നായർ, എ.കെ.ഷൈനി, അഞ്ജന സിജു എന്നിവർ സംസാരിച്ചു. പുസ്തക ഗ്രാമമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പെരുംകുളത്ത് വായനശാല സ്ഥാപിച്ച പുസ്തക കൂടുകളും പുസ്തക സ്തൂപവുമടക്കം ബെന്യാമിൻ സന്ദർശിച്ചു.