
കൊല്ലം: കൊല്ലത്തെ ആദ്യകാല വ്യവസായ പ്രമുഖനായിരുന്ന സി. കൊച്ചേര പണിക്കരുടെ (തോമസ് സ്റ്റീഫൻ ആൻഡ് കോ) മകൻ ഡോ. സി. ലക്ഷ്മണപണിക്കർ (ഡോ. ലക്സ്, 95) അമേരിക്കയിലെ ഡാവിസിൽ നിര്യാതനായി. മധുര, അണ്ണാമല സർവകലാശാലകളിലെ വിദ്യാഭ്യാസാനന്തരം യു.എന്നിൽ ഉദ്യോഗസ്ഥനായി വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോയിൽ അഗ്രോണമയിലാണ് ഡോക്ടറേറ്റ് നേടിയത്. അമേരിക്കയിലെ പ്രമുഖ കാർഷിക വിളകളുടെ ഉത്പാദനത്തിൽ റെക്കാഡ് നേട്ടം കൈവരിച്ചതിന് പിന്നിലെ വിദഗ്ദ്ധനായിരുന്നു. വിവിധ സംരംഭങ്ങളുടെ കൺസൾട്ടന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ: ചിത്ര ലക്ഷ്മൺ. മക്കൾ: അഡ്വ. റായൻ, ഡോ. ഹരി.