
റായ്‌പൂർ : ഛത്തീസ്ഗഢിൽ ബീജാപൂരിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് മലയാളി ജവാൻ മരിച്ചു. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ കോബ്ര 210 യൂണിറ്റ് കമാൻഡോ കൊല്ലം ശൂരനാട് തെക്ക് പതാരം വായനശാലമുക്ക് സ്വദേശി ആർ. സൂരജാണ് മരിച്ചത്. നക്സൽബാധിത മേഖലയിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. അപകടം നടന്ന സ്ഥലത്ത് നിന്ന് ഏറെ ദൂരെയായി വൈകിട്ട് മൂന്നോടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബിജാപൂരിലെ ആശുപത്രിലേക്ക് മാറ്റി. സൂരജിന്റെ പിതാവ് സി.ആർ.പി.എഫ് ജവാനായിരുന്നു.