കൊല്ലം: എഴുകോൺ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈടെക് വർക്ക് ഷോപ്പുകൾ നിർമ്മിക്കും. ഇതിനായി മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് 1.62 കോടി രൂപ അനുവദിച്ചു. തുകയ്ക്ക് ഭരണാനുമതിയായി. കൊട്ടാരക്കര മണ്ഡലത്തിലെ ഏക ടെക്നിക്കൽ സ്കൂളാണ് എഴുകോണിലേത്. വെൽഡിംഗ്, കാർപ്പന്ററി, ഷീറ്റ് മെറ്റൽ എന്നീ വിഭാഗങ്ങൾക്കായി മൂന്ന് വർക്ക് ഷോപ്പുകളാണ് ഇവിടെ നിർമ്മിക്കുക. അനുബന്ധമായി ടൊയ്ലറ്റ് സംവിധാനങ്ങളുമൊരുക്കും. 3682 ചരുരശ്ര അടി വിസ്തീർണമുള്ള വർക്ക് ഷോപ്പാണ് ആവശ്യം. അതിനുള്ള തുകയാണ് അനുവദിച്ചത്. എഴുകോൺ ടെക്നിക്കൽ ഹൈസ്കൂൾ ഏറെക്കാലമായി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുകയായിരുന്നു .
1.62 കോടി രൂപ അനുവദിച്ചു. അടിയന്തരമായി ടെൻഡർ നടപടികൾ തുടങ്ങുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിർദ്ദേശം നൽകി. കെ.എൻ.ബാലഗോപാൽ, മന്ത്രി