കൊട്ടാരക്കര: സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് 14ന് വൈകിട്ട് 4ന് തേവലപ്പുറം ലോക്കൽ കമ്മിറ്റിയിലെ കോട്ടാത്തല മരുതൂർ ജംഗ്ഷനിൽ സ്വീകരണം നൽകും. മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ജാഥ ക്യാപ്ടനും ഏരിയ സെക്രട്ടറി ജെ.രാമാനുജൻ ജാഥാ മാനേജരുമാണ്. ജാഥ സ്വീകരണവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് 5ന് മരുതൂർ ജംഗ്ഷനിൽ വാഴവിളയിൽ നടക്കുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ.അമൽരാജ് അറിയിച്ചു.