
കൊല്ലം: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാൻ ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 13 മുതൽ 17 വരെ പെരുമ്പുഴ ബാഡ്മിന്റൺ ക്ലബിൽ നടക്കും. 13നും 14നും സബ് ജൂനിയർ, വെറ്ററൻസ്, 15 മുതൽ 17 വരെ ജൂനിയർ, സീനിയർ മത്സരങ്ങളും നടക്കും.
13ന് രാവിലെ 8.30ന് ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലുവിള ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട് പി.സി.വിഷ്ണുനാഥ് എം.എൽ.എ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
ജില്ലാ ബാഡ്മിന്റൺ അസോ. പ്രസിഡന്റ് രാജീവ് ദേവലോകം, സെക്രട്ടറി അഡ്വ. ധീരജ് രവി, ട്രഷർ എ.കെ. അൽത്താഫ്, ചീഫ് റഫറി എസ്. ബാലകൃഷ്ണൻ, പെരുമ്പുഴ ബാഡ്മിന്റൺ ക്ലബ്ബ് ചെയർമാൻ പി.എസ്. മധുസൂദനൻ നായർ, സെക്രട്ടറി അഡ്വ. ബാബുക്കുട്ടൻ പിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.