
കൊല്ലം: എം.ഡി.എം.എയും കഞ്ചാവും എക്സൈസും പൊലീസും വ്യാപകമായി പിടികൂടുമ്പോഴും വിപണിയിൽ പുകയില ഉത്പന്നങ്ങൾ സജീവമായി. നിരോധനം നിലനിൽക്കുമ്പോഴും പരിശോധന ശക്തമല്ലാത്തതാണ് കാരണം.
അന്യസംസ്ഥാന തൊഴിലാളികളാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും മലയാളികളും പിന്നിലല്ല. നേരത്തെ പരസ്യമായി വിൽപ്പന നടത്തിയിരുന്ന ഇവ നിരോധനത്തിന് ശേഷം രഹസ്യമായും പേപ്പറിൽ പൊതിഞ്ഞുമാണ് വില്പന.
ഒരു പായ്ക്കറ്റിന് 10 രൂപ വരെ വിലയുണ്ടായിരുന്ന പുകയില ഉത്പന്നങ്ങൾക്ക് ഇപ്പോൾ 60 രൂപ വരെയാണ് ഈടാക്കുന്നത്. അന്തർ സംസ്ഥാന സ്വകാര്യ ബസുകളിലും ട്രെയിനുകളിലുമായാണ് ഇവ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. മൊത്തക്കച്ചവടം നടത്തുന്നവരും ജില്ലയിലുണ്ട്. വാങ്ങാനെത്തുന്നവർ മുൻ പരിചയക്കാരായിരിക്കണമെന്നത് മാത്രമാണ് മാനദണ്ഡം.
പുകയില ഉത്പന്നങ്ങൾ
നിരോധനം - 2012ൽ
വില ₹ 10
വില്പന ₹ 60