കൊട്ടിയം: സംസ്ഥാന വന മഹോത്സവത്തിന്റെ ഭാഗമായി കൊട്ടിയം പൗരവേദിയും സംസ്ഥാന വനം വകുപ്പും സംയുക്തമായി വൃക്ഷതൈ നടീലും
വിതരണം സംഘടിപ്പിച്ചു. കൊട്ടിയം ഹോളിക്രോസ് ആശുപത്രിക്ക് സമീപം നടന്ന വൃക്ഷതൈ നടീൽ കൊല്ലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ. അജിത്കുമാർ നിർവഹിച്ചു. വൃക്ഷതൈ വിതരണം ഫാ. വിപിൻ ജോസഫ് കൊട്ടിയം ശ്രീ നാരായണ പോളിടെക്‌നിക് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ അരുണിന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥികൾക്ക് കൊട്ടിയം മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി എസ്. കബീർ തൈകൾ വിതരണം ചെയ്തു.
പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി ഉമേഷ്, പൗരവേദി സെക്രട്ടറി നൂർദീൻ കൊട്ടിയം എന്നിവർ സംസാരിച്ചു. അലൻ വിൽഫ്രഡ്, സാജൻ കവറാട്ടിൽ, ഷോബി ബ്രഹ്മാനന്ദൻ, ഗിൽ, നിഷാദ് കമറുദീൻ, അജിത് ഗോപിനാഥ്, ശ്യാം, ആർ. അയ്യപ്പൻ, അനന്തു പുല്ലാംകുഴി എന്നിവർ നേതൃത്വം നൽകി. കൊട്ടിയം ശ്രീനാരായണ പൊളിടെക്‌നിക്, നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലും പൗരവേദി അംഗങ്ങൾക്കും നാട്ടുകാർക്കും വൃക്ഷ തൈകൾ വിതരണം ചെയ്തു.