മൈനാഗപ്പള്ളി: ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന മൈനാഗപ്പള്ളിയിലെ പ്രധാന റോഡുകളിൽ ഒന്നായ ആശാരിമുക്ക്- കാരൂർക്കടവ് റോഡ് മാസങ്ങളായി തകർന്നു കിടന്നിട്ടും നന്നാക്കാൻ തയ്യാറാകാത്ത അധികാരികൾക്കെതിരെ കോൺഗ്രസ് 22-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും റോഡ് ഉപരോധവും നടത്തി. കോൺഗ്രസ് മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിജു കോശി വൈദ്യൻ മാർച്ചും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്തു.
റോഡ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഉടൻ നന്നാക്കിയില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ സമരം നടത്തുമെന്ന് സിജു കോശി വൈദ്യൻ പറഞ്ഞു.
വാർഡ് പ്രസിഡന്റ് ജലാജാംബരൻ അദ്ധ്യക്ഷനായി.
സമരത്തിൽ ഗ്രാമപഞ്ചായത്തംഗം ഷെഹുബാനത്ത്, കോൺഗ്രസ് നേതാക്കളായ വൈ. നജീം,
പരമേശ്വരൻ പിള്ള, സി. എസ്. രതീശൻ, സുഹ്റാ ഷാഫി, സൈനുദ്ദീൻ, സലാഹുദ്ദീൻ,ബിന്ദു,നൗഷാദ്, സവാദ്, അൻസാർ, രാജൻ അമ്പാടി, പുരുഷൻ, വിദ്യ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടിത്തറ ജംഗ്ഷനിൽ ആരംഭിച്ച പ്രതിഷേധ മാർച്ച് ആശാരിമുക്കിൽ റോഡ് ഉപരോധത്തോടെ സമാപിച്ചു.