കൊല്ലം: ഭരണ സ്വാധീനം ഉപയോഗിച്ച് സഹകരണ ജനാധിപത്യത്തെ അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു. പട്ടത്താനം സർവീസ് സഹ. ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളുടെ ഭരണം ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ്.
പ്രാഥമിക വോട്ടർ പട്ടികയിലെ പേരുകൾ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഈ ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് ശിവരാജൻ വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, വിപിനചന്ദ്രൻ, എം.എം.സൻജീവ് കുമാർ,പട്ടത്താനം ഗോപാലകൃഷ്ണൻ, എം.ഭാസ്കരൻ, എ.എസ്.നോൾഡ്, മംഗലത്ത് രാഘവൻ നായർ, പി.വി.അശോക് കുമാർ, വടക്കേവിള ശശി, അഡ്വ.സന്തോഷ് കുമാർ, അൻവറുദീൻ ചാണിക്കൽ, പാലത്തറ രാജീവ്, കോർപറേഷൻ കൗൺസിലർമാരായ ശ്രീദേവിയമ്മ, കുരുവിള ജോസഫ് തുടങ്ങിയവർ സംസാരിച്ചു.