പോരുവഴി : പോരുവഴി പെരുവിരുത്തി മലനട ക്ഷേത്ര ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് തുടങ്ങും. 10, 12, 13 തീയതികളിലായിട്ടാണ് 25 അംഗ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് നായർ സമുദായ പ്രതിനിധികളുടെ യാണ് തിരഞ്ഞെടുപ്പു നടക്കുക. 12 ന് ഈഴവ , കെട്ടി ങ്ങൾ കുടുംബത്തിന്റെയും കുറവ, കടത്താശ്ശേരി കുടുബത്തിന്റെയും സാംബവ സമുദായത്തിന്റെയും തിരഞ്ഞെടുപ്പു നടക്കും. 13 ന് പുലയ, വിശ്വകർമ്മ, ഹൈന്ദവ ന്യൂനപക്ഷ സമുദായങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കും. പോരുവഴി പഞ്ചായത്തിലെ വടക്കേ മുറി, നടുവിലേ മുറി, പള്ളിമുറി,കമ്പലടി , അമ്പലത്തും ഭാഗം, ഇടയ്ക്കാട് തെക്ക്, ഇടയ്ക്കാട് വടക്ക് എന്നീ ഏഴു കരകളും ശാസ്താംകോട്ട പഞ്ചായത്തിലെ പനപ്പെട്ടി കരയും ഉൾപ്പെടുന്ന 8 കരകളിലെയും എല്ലാ ഹൈന്ദവർക്കും വോട്ടവകാശം ഉണ്ടായിരിക്കും. ഇന്നേ നടക്കുന്ന നായർ സമുദായ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് - യു ഡി.എഫ് സഖ്യം വികസനമുന്നണി എന്ന പേരിൽ ഒരു പാനലും ബി.ജെ.പി ഭക്തജന മുന്നണി എന്ന പേരിൽ മറു പാനലുമായി മത്സരിക്കും. സിദ്ധനർ കര പ്രതിനിധികളെയും കുലാലയ സമുദായ പ്രതിനിധിയെയും എതിരില്ലാതെ തിരഞ്ഞെടുത്തു.