hospital
വെളിനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ്‌ നിർമ്മാണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കുന്നു

ഓയൂർ: വെളിനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ്‌ നിർമ്മാണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സാം കെ ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ബി.വി.അനിത റിപ്പോർട്ട്‌ അവതരിപ്പിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഹരി.വി.നായർ, ബ്ലോക്ക്‌ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ.ഉഷ, ജയന്തിദേവി എന്നിവരും ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.ഷൈൻ കുമാർ, ഓയൂർ ഡിവിഷൻ ബ്ലോക്ക്‌ മെമ്പർ കരിങ്ങന്നൂർ സുഷമ, വെളിനല്ലൂർ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ റീന, എച്ച്‌.സഹീദ്‌, വെളിനല്ലൂർ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ പി.ആനന്ദൻ, ബി.ശ്രീകുമാർ, എസ്‌.അജിത്ത്‌, ആർ ബിനു, എം ഉമ്മർ കണ്ണ്, യൂസഫ്‌ പ്ലാമുറ്റം, സിറാജുദ്ദീൻ, പ്രസാദ്‌ അമ്പാടി, ജി.സുരേഷ്‌ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെളിനല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എം. അൻസർ സ്വാഗതവും ആശുപത്രി പി.ആർ.ഒ എസ്‌.അരുൺ നന്ദിയും പറഞ്ഞു.