paravur
പരവൂർ -ചാത്തന്നൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റി ദയാബ് ജി ജംഗ്‌ഷനിൽ നടത്തിയ സായാഹ്ന ധർണ ഡോ.ജി. പ്രതാപ വർമ്മ തമ്പാൻ ഉദ് ഘാടനം ചെയ്യുന്നു

പരവൂർ: പരവൂർ - ചാത്തന്നൂർ റോഡ് അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ജി. പ്രതാപ വർമ്മ തമ്പാൻ ആവശ്യപ്പെട്ടു. പരവൂർ -ചാത്തന്നൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റി ദയാബ് ജി ജംഗ്‌ഷനിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിൽ അധികവും അറ്റകുറ്റപണികൾ നടത്തിയിട്ട് ഏറെ നാളായതായി തമ്പാൻ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. നെടുംങ്ങോലം രഘു, എ .ഷുഹൈബ്, പി .ശ്രീജ, സുഭാഷ് പുളിക്കൽ‌, പരവൂർ സജീബ്, രഞ്ജിത്ത് പരവൂർ ,തെക്കുംഭാഗം ഹാഷിം ,സുരേഷ് ഉണ്ണിത്താൻ ,ബി.സുരേഷ് ,അഡ്വ .അജിത്ത്, ബാലാജി ,ആന്റണി, ദീപക് എന്നിവർ സംസാരിച്ചു.