കൊല്ലം : എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ 643-ാം നമ്പർ മൈലക്കാട് തഴുത്തല ശാഖയും വനിതാ സംഘവും സംയുക്തമായി സംഘടിപ്പിച്ച പൊതുസമ്മേളനവും അവാർഡ് ദാനവും യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ കളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. ശാഖാപ്രസിഡന്റ് ബൈജു ശശിധരൻ അദ്ധ്യക്ഷനായിരുന്നു.സ്ത്രീ ശാക്തീകരണവും ശ്രീനാരായണ ഗുരുദേവ കാഴ്ച പ്പാടുകളും പ്രവർത്തനങ്ങളും എന്നവിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ജി.എസ്. അരുൺ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ, യൂണിയൻ പ്രതിനിധി ശ്രീ രംഗൻ, വനിതാസംഘം പ്രസിഡന്റ് സുഷമ, വൈസ് പ്രസിഡന്റ് ജയശ്രീ ബിജു, സെക്രട്ടറി ബിന്ദു, അനിൽ,ശാഖാവൈസ് പ്രസിഡന്റ് എസ്. അജിത് എന്നിവർ സംസാരിച്ചു.