
കൊല്ലം: ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറമാൻ ഇരവിപുരം ശ്രീനഗർ - 34 വടക്കേയഴികത്തിൽ എസ്. സജയകുമാർ (37) നിര്യാതനായി. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട്, കൊച്ചി, കൊല്ലം ബ്യൂറോകളിൽ ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: അപർണ. മകൾ: അത്മജ സജയൻ.