കൊല്ലം : എൻ.എസ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിന് എം.ബി.ബി.എസ് ബിരുദാനന്തര കോഴ്‌സായ അനസ്‌തേഷ്യോളജിക്ക് (ഡി.എ) അനുമതി. നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസാണ് അംഗീകാരം നൽ കിയത്. എം.ബി.ബി.എസ് ബിരുദാനന്തര കോഴ്‌സുകളായ ഗൈനക്കോളജി (ഡി.ജി.ഒ), പീഡിയാട്രിക്‌സ് (ഡി.സി.എച്ച്), റേഡിയോളജി (ഡി.എം.ആർ.ഡി) എന്നീ കോഴ്‌സുകളിലായി 10 സീറ്റുകൾ കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. അനസ്‌തേഷ്യാ വിഭാഗത്തിൽ രണ്ട് സീറ്റുകളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.
നീറ്റ് പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.